ചെങ്ങന്നൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള നിയുക്തി ഇന്ന് രാവിലെ 9 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടത്തും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡിലെ സമയക്രമം അനുസരിച്ച് മേളയിൽ ഹാജരാകണം.