
തിരുവല്ല: സന്ദീപ്കുമാറിന്റെ മുപ്പത്തിമൂന്നാം പിറന്നാൾ ഇന്നായിരുന്നു. ഭർത്താവിന് പിറന്നാൾ സമ്മാനമായി നൽകാൻ പുത്തൻ ഷർട്ടുമായി കാത്തിരിക്കുകയായിരുന്നു ഭാര്യ സുനിത. രണ്ടാമത്തെ മകന്റെ പ്രസവത്തെ തുടർന്ന് സുനിത അവരുടെ ചങ്ങനാശേരിയിലെ വീട്ടിലായിരുന്നു. പിറന്നാൾ ആഘോഷിക്കാൻ സന്ദീപ് ഇന്ന് എത്തുമ്പോൾ സമ്മാനിക്കാൻ വാങ്ങിയ ചുവന്ന ഷർട്ട്. സന്ദീപിന്റെ മൃതദേഹത്തിനൊപ്പം ഇൗ ഷർട്ടും വച്ചാണ് ഇന്നലെ സംസ്കാരം നടത്തിയത്.