ചെങ്ങന്നൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വെണ്മണി പടിഞ്ഞാറ് വിനോദ് ഭവനത്തിൽ വിനോദ് ലതാകുമാരി ദമ്പതികളുടെ മകൻ വിവേക്(15) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വിവേകിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം നടത്തി. സഹോദരി: പ്രിയ. എലിപ്പനി, കൊവിഡ് പരിശോധനാ ഫലങ്ങൾ ലഭ്യമായിട്ടില്ല.