കോന്നി: സി.പി.എം കോന്നി എരിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ. എം. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി. എസ്. കൃഷ്ണകുമാർ രക്തസാക്ഷി പ്രമേയവും ,എം. അനീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു..ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ജെ.അജയകുമാർ, ടി.ഡി.ബൈജു, പി.ബി.ഹർഷകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.യു. ജനീഷ് കുമാർ എം .എൽ. എ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സംഘാടക സമിതി ചെയർ മാൻ ജിജോ മോഡി, കൺവീനർ എം. എസ്. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു. മലയാലപ്പുഴ മോഹനൻ (കൺവീനർ), കെ എം മോഹനൻ നായർ, രേഷ്മ മറിയം റോയി, സി സുമേഷ് എന്നിവർ അംഗങ്ങളായ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു.