ശബരിമല: പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് പ്രവർത്തനം തുടങ്ങി. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷനും ടി.വി.എസ് ആൻഡ് സൺസും ചേർന്നാണ് വർക്ക് ഷോപ്പ് പ്രവർത്തിപ്പിക്കുന്നത്. നിലയ്ക്കലിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് സേവനം ഉപയോഗപ്പെടുത്താം.ഹെൽപ് ലൈൻ നമ്പർ: 0473 5205309, 8281502520.