പത്തനംതിട്ട: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ അംബേദ്കർ ദേഹവിയോഗ അനുസ്മരണ വാർഷികം 6 ന് പത്തനംതിട്ട ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. .കെ .പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യും .ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. ഡി. സി. സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.
പന്തളം സുധാകരൻ, ജോർജ് മാമ്മൻ കൊണ്ടൂർ, വെട്ടൂർ ജ്യോതി പ്രസാദ്, എ. സുരേഷ് കുമാർ, അനിൽ തോമസ് ,റോബിൻ പീറ്റർ, ടി .കെ . സാജു, ഉമ്മൻ അലക്‌സാണ്ടർ, സാമുവൽ കിഴക്കുപുറം തുടങ്ങിയവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാർ,
ജില്ല ജനറൽ സെക്രട്ടറി എം .പി .രാജു , സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ അച്ചുതൻ എന്നിവർ പങ്കെടുത്തു .