ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപാൻ സന്നിധാനത്ത് ഇന്നലെ ദർശനം നടത്തി. മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയിൽ നിന്ന് പ്രസാദം വാങ്ങിയ ശേഷമാണ് അദ്ദേഹം സന്നിധാനത്ത് നിന്ന് മടങ്ങിയത്. തുടർന്ന് ശബരിമലയിൽ കൂടുതൽ തീർത്ഥാടകർ എത്തുമ്പോൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സ്ഥിതിഗതികളും വിലയിരുത്തി.