പത്തനംതിട്ട :പെരിങ്ങര കൊലക്കേസ് സി.പി.എം ആജ്ഞാനുവർത്തികളായ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.എ സൂരജ് പറഞ്ഞു. വ്യക്തി വൈരാഗ്യം മൂലമുള്ളള കൊലപാതകമെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ട സംഭവം രാഷ്ട്രീയ വത്കരിക്കുന്നതരത്തിലേക്ക് മാറിയത് സി.പി.എം നേതൃത്വത്തിന്റെ സമ്മർദ്ദം മൂലമാണ്. ഈ കൊലപാതകത്തിൽ സി.പി.എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് വി എ സൂരജ് ആവശ്യപ്പെട്ടു.