eshram

പത്തനംതിട്ട: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെയും റാന്നി ഇട്ടിയപ്പാറ അക്ഷയ കേന്ദ്രത്തിന്റെയും സഹകരണത്തോടെ റാന്നി ഇട്ടിയപ്പാറ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആറിന് ഇശ്രം രജിസ്‌ട്രേഷൻ നടക്കും. അസംഘടിത തൊഴിലാളികൾക്കും മോട്ടോർ വാഹന തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും രജിസ്‌ട്രേഷൻ സൗജന്യമായി നടത്താവുന്നതാണ്. ആവശ്യമായ രേഖകൾ ആധാർ കാർഖ്,ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി : 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04682320158.