ചെങ്ങന്നൂർ : താലൂക്കിൽ സപ്ലൈകോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് കൊഴുവല്ലൂർ ജംഗ്ഷനിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും.സബ്‌സിഡി ഉദ്പ്പന്നങ്ങളും ശബരി ഉദ്പ്പന്നങ്ങളും മൊബൈൽ വിൽപ്പനശാലയിൽ നിന്നും ലഭിക്കും. ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതാണ്. മൊബൈൽ മാവേലി സ്റ്റോറുകൾ എത്തിച്ചേരുന്ന സ്ഥലവും സമയവും തിങ്കളാഴ്ച്ച പാറച്ചന്ത(10.30), കല്യാത്ര (12.30), പുന്തല (3), മുളക്കുഴ ( 5), ചൊവ്വാഴ്ച്ച മീത്തുംപടി (രാവിലെ 8 മണി ), ഇടനാട് (10), കല്ലിശ്ശേരി (12), പാണ്ടനാട് ഇല്ലിമല പാലം (3), മാന്നാർ വള്ളക്കാലി (5).