ചെങ്ങന്നൂർ: കോഴഞ്ചേരി സെന്റ് തോമസ് കോളജിലെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെയും
ഇന്റെണൽ ക്വാളിറ്റി അഷുറൻസ് സെല്ലും ഭിന്നശേഷി ശാക്തീകരണ കമ്മിറ്റിയും സംയുക്തമായി വെബിനാർ നടത്തി. അമേരിക്കയിലെ ഭിന്നശേഷി അവകാശ പ്രവർത്തകയും ടെഡ് സ്പീക്കറും, ജാൻസൺസ് ഫൗണ്ടേഷൻ സ്ഥാപകയുമായ ഡോ.നീന നിസാർ മുഖ്യ പ്രഭാഷണം നടത്തി. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. റോയ് ജോർജ് കെ, ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി, കോ ഓർഡിനേറ്റർമാരായ സുരേഷ് മാത്യു , ലിജി ജോർജ്, ലിഞ്ചു എലിസബത്ത്, തോമസ് മാത്യു, ചിന്നു മറിയം, ടി.പ്രവീൺ ഡോ.ആർ.അഭിലാഷ്, ഡോ.ടീന, ഡോ.അഞ്ജു എന്നിവർ പ്രസംഗിച്ചു,