05-thozhilmela
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന നിയുക്തി മെഗാ തൊഴിൽ മേളയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ : ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടന്ന നിയുക്തി മെഗാതൊഴിൽ മേളയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. റിജോ ജോൺ ജോർജ്, കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി, കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ ഡോ.ബിജു തോമസ്, എംപ്ലോയ്‌മെന്റ് ഓഫീസർമാരായ തോമസ് ഫ്രാൻസിസ്, യമുനാദേവി, എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജി.ഡി.അശ്വതി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ആർ.വിനോദ് എന്നിവർ പ്രസംഗിച്ചു. സ്വകാര്യ മേഖലയിലെ 50 ഓളം ഉദ്യോഗദായകരും 3000 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. 484 പേർക്ക് നിയമനം ലഭി

ച്ചു.