പ്രമാടം : സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രമാടം ലോക്കൽ കമ്മിറ്റി പൂങ്കാവ് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോന്നി ഏരിയാ കമ്മിറ്റി അംഗം കെ.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എസ്. ഗോപി, വാഴവിള അച്യുതൻ നായർ,കെ. പ്രകാശ് കുമാർ, എം.അഖിൽ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.