 
ചെങ്ങന്നൂർ : ഏറെ നാളായി തകർന്ന് കിടന്ന വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കുളള റോഡ് നവീകരിച്ചു. ആറന്മുള പഞ്ചായത്തിലെ 13-ാം വാർഡിലേയും 16-ാം വാർഡിലേയും റോഡ് ഫണ്ട് നാലര ലക്ഷം രൂപ ഉപയോഗിച്ച് ആറ് മീറ്റർ വീതിയിലാണ് കോൺക്രീറ്റ് ചെയ്തതെന്ന് പഞ്ചായത്ത് അംഗങ്ങളായ ശരൺ പി.ശശിധരനും ബിജു വർണശാലയും അറിയിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേർസൺ ലീന കമൽ, ആറന്മുള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ഉണ്ണികൃഷ്ണൻ , ഓവർസീയറുമാരായ ഉണ്ണികൃഷ്ണൻ , മീനു എന്നിവരുടെ മേൽനോട്ടത്തിലാണ് ജോലികൾ നടന്നത്.