തിരുവല്ല. ക്രൈസ്തവ സഭകൾ സമുദായത്തിനതീതമായ കൂട്ടായ്മകളായി വളരണമെന്ന് ഡോ.വർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. മഹാത്മാ ഹാബേൽ നഗറിൽ ദളിത് ക്രിസ്റ്റ്യൻ കളക്റ്റീവിന്റെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയെന്നാൽ എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക എക്സിക്യൂട്ടീവ് കമ്മിറ്റി, സിനഡ്, സഭാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റവ.ജോണി ആൻഡ്രൂസ്, റവ.സുശീൽ നൈനാൻ,റവ.ജിനു ജോൺ,ജേക്കബ് ഫിലിപ്പ്, ആശ മേരിമാത്യു എന്നിവർക്ക് സ്വീകരണവും നൽകി.സി.എസ്.ഐ മദ്ധ്യ കേരള മഹായിടവക മുൻ അൽമായ സെക്രട്ടറി ഡോ.സൈമൺ ജോൺ അദ്ധ്യക്ഷനായി. റവ.ചാൾസൺ ജറിൻ, ഡോ.ജോസഫ് ചാക്കോ, ഡോ.സാമുവൽ നെല്ലിക്കാട്, പി.പി. ജോൺ, കെ.സി.ജോൺ, ഷൈനി മാത്യു എന്നിവർ പ്രസംഗിച്ചു.