
പത്തനംതിട്ട : കേരളാ സാംബവർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്കർ ചരമദിനാചരണം ഇന്ന് നടക്കും. രാവിലെ 10.30 മുതൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഉപവാസം അനുഷ്ഠിക്കും. നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. രാമൻ അനുസ്മരണ പ്രഭാഷണം നടത്തും. പി.എൻ.പുരുഷോത്തമൻ, ബിനുകുമാർ, സി.എ.രവീന്ദ്രൻ, കെ.മോഹൻദാസ്, പി.കെ.സത്യാധരൻ, ശശി തുവയൂർ, സന്തോഷ് പട്ടേരി, പ്രീതി രാജേഷ്, ശ്രീലത ബിജു, യമുന രാജ്, വിനോദ് തുവയൂർ, ജയകുമാർ മല്ലശേരി, അനിൽ കുമാർ മലയാലപ്പുഴ, ബിനുകുമാർ, സനൽ കുമാർ എന്നിവർ സംസാരിക്കും.