ചെങ്ങന്നൂർ: നഗരസഭാ കൗൺസിലർ മാരുടെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന നേത്ര പരിശോധനാ ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഒർഡിനേറ്റർ ശ്രീജിത്ത്.ഡോ.വർഗീസ് കെ.ഏബ്രഹാം. നഗരസഭാ കൗൺസിലർമാരായ കുമാരി.ടി, ഷേർളി രാജൻ, സി.സി.എസ് അംഗം ബിന്ദു അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.