sndp-
ധന്യസാരഥ്യത്തിന്റെ രതജജൂബിലി ആഘോഷത്തോടനുബന്ധിച്ചു പത്തനംതിട്ട യൂണിയൻ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യോഗവും തത്സമയ സംപ്രേക്ഷണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയായും എസ്. എൻ ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശൻ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയത് യോഗത്തിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്ന് യോഗം അസി.സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി പറഞ്ഞു. ചേർത്തല എസ്‌.എൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ധന്യസാരഥ്യത്തിന്റെ രജതജൂബിലി ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണത്തോടനുബന്ധിച്ചു പത്തനംതിട്ട യൂണിയൻ കോന്നി ശ്രീ നാരായണ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ. വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, എസ്.സജിനാഥ്‌, പി.സലിംകുമാർ, കെ.എസ്. സുരേശൻ, പി.വി.രണേഷ്, മൈക്രോഫിനാസ് കോ ഓർഡിനേറ്റർ കെ,ആർ.സലീലനാഥ്‌, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ദിവ്യ എസ്‌.എസ്‌, യൂത്ത് മൂവ്‌മെന്റ് യൂണിയൻ നേതാക്കളായ അജേഷ് കുമാർ, ഹരിലാൽ, മറ്റു പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ച ഡോക്യൂമെന്ററി പ്രദർശനവും ചേർത്തലയിലെ ഉദ്ഘാടന സമ്മേളനവും തത്സമയം കാണാനായി ശാഖ ഭാരവാഹികളും പ്രവർത്തകരും വിവിധ പോഷക സംഘടന ഭാരവാഹികളും പ്രവർത്തകരും എത്തിയിരുന്നു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ധന്യസാരഥ്യത്തിന്റെ രജതജൂബിലിയുടെ സംഘാടക സമിതി കോ ഓർഡിനേറ്ററായി ചേർത്തലയിലെ യോഗത്തിൽ പങ്കെടുത്തു.