 
റാന്നി : പെരുനാട് പൂവത്തുംമൂട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതരയോടെ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന കടമ്പനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ കുഴിയിലേക്ക് പതിക്കുകയായിരുന്നു. മരത്തിൽ തങ്ങി നിന്നതിനാൽ അപകടം ഒഴിവായി. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.