shyamlal
സി.പി.ഐ. എം കോന്നി ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്യാംലാൽ

കോന്നി: സി.പി.എം കോന്നി ഏരിയ സമ്മേളനം സമാപിച്ചു. ഏരിയാ സെക്രട്ടറി ശ്യാംലാൽ, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവർ പൊതു ചർച്ചയ്ക്കുള്ള മറുപടി പറഞ്ഞു.ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ആർ.ജയൻ ക്രഡൻഷ്യൽ റിപ്പോർട്ടും, സംഗേഷ് ജി.നായർ പ്രമേയങ്ങളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ജെ.അജയകുമാർ, ടി. ഡി.ബൈജു, പി.ബി.ഹർഷകുമാർ, പ്രൊഫ. ടി.കെ.ജി.നായർ എന്നിവർ സംസാരിച്ചു. പൊതു സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി. എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ കമ്മിറ്റി അംഗം കെ.യു.ജനീഷ് കുമാർ,മലയാലപ്പുഴ മോഹനൻ, സംഘാടക സമിതി കൺവീനർ എം.എസ്.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. 21 അംഗ ഏരിയ കമ്മിറ്റിയേയും 14 ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായി ശ്യാംലാൽ തിരഞ്ഞെടുക്കപ്പെട്ടു.ശ്യാംലാൽ, മലയാലപ്പുഴ മോഹനൻ, പി.എസ്. കൃഷ്ണകുമാർ ,എം.എസ്. ഗോപിനാഥൻ, കെ.എം.മോഹനൻ നായർ,വി മുരളീധരൻ, പി.ആർ ശിവൻകുട്ടി ,തുളസീമണിയമ്മ, വർഗീസ് ബേബി,എം.അനീഷ് കുമാർ, കെ.ആർ.ജയൻ, ആർ. മോഹനൻ നായർ, ടി.രാജേഷ് കുമാർ, സംഗേഷ് ജി.നായർ, കോന്നി വിജയകുമാർ, എം.ജി.സുരേഷ്, സുജാത അനിൽ ,രഘുനാഥ് ഇടത്തിട്ട, ജിജോ മോഡി, കെ.ശ്രീകുമാർ ,ആർ. ഗോവിന്ദ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.