 
അടൂർ : എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി അഡ്വ.ആർ.ജയൻ തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയ്ക്ക് അഭിമാനമാകുന്നു. കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.അടൂർ ഏഴംകുളം സ്വദേശിയായ ജയൻ സ്ക്കൂൾ വിദ്യഭ്യാസ കാലം മുതൽ പൊതുരംഗത്തുണ്ട്. പറക്കോട് പി.ജി.എം ബോയ്സ് ഹൈസ്കൂളിൽ എ.ഐ.എസ്. എഫ് പ്രവർത്തനം ആരംഭിച്ച് നെടുമൺ ഗവ.വി.എച്ച്.എസ് സ്ക്കൂൾ ലീഡർ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയനിൽ അംഗം, അടൂർ സെന്റ് സിറിൾസ് കോളേജ് യൂണിയൻ കൗൺസിലർ, കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ ജോയിന്റ് സെക്രട്ടറി, എ.ഐ,എസ്. എഫ് ജില്ലാ സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. 27-ാം വയസിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. മുൻപ് ഏഴംകുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, നെടുമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.നിലവിൽ അടൂർ അർബൻ ബാങ്ക് വൈസ് ചെയർമാൻ, ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അറുകാലിക്കൽ ക്ഷീരോൽപ്പാദക സംഘം അഡ്മിനിസ്ട്രേറ്റർ എന്നീ പദവികൾ വഹിക്കുന്നു. 20 വർഷമായി സി.പി.ഐ ജില്ലാ കമ്മിറ്റി അംഗമാണ്. അടൂർ ബാറിലെ അഭിഭാഷകൻ കൂടിയാണ് ആർ.ജയൻ