റാന്നി: നിലക്കലിൽ എത്തുന്ന ശബരിമല ഭക്തരുടെ പ്രശ്നങ്ങൾക്ക്‌ അടിയന്തര നടപടി ആവിശ്യപ്പെട്ട്‌ യൂത്ത്‌ കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി എ.ഡി.എന് നിവേദനം നൽകി. ഒരാഴ്ച്ചക്കുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന് അറിയിച്ചു. റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാംജി ഇടമുറി, ജില്ലാ സെക്രട്ടറി ഷിന്റു തേനാലി, അഡ്വ.സിബി താഴത്തില്ലത്ത്‌, നിയോജകമണ്ഡലം സെക്രട്ടറിമാരായ അരവിന്ദ്‌ വെട്ടിക്കൽ, ഉദയൻ സി.എം, സനൽ എന്നിവർ പ്രസംഗിച്ചു.