കൊട്ടാരക്കര: കേരളകൗമുദി മുൻ ചീഫ് എഡിറ്ററും പി.എസ്.സി ചെയർമാനുമായിരുന്ന എം.കെ. കുമാരന്റെ 27-ാം ചരമ വാർഷികവും എം.കെ. കുമാരന്റെ ഇളയ സഹോദരിയും എസ്.എൻ.ഡി.പി യോഗം 633-ാം നമ്പർ മേൽക്കുളങ്ങര ശാഖാ പ്രസിഡന്റ് കെ. പ്രഭാകരന്റെ ഭാര്യയുമായ ലളിതാംബിക ടീച്ചറുടെ 100ാം ചരമ ദിനാചരണവും ഇന്ന് രാവിലെ 633-ാം നമ്പർ മേൽക്കുളങ്ങര ശാഖാ ശാഖാ മന്ദിരത്തിൽ നടക്കും. രാവിലെ 8ന് ഗുരുഭാഗവത പാരായണം, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് കെ. പ്രഭാകരൻ, സെക്രട്ടറി ശശാങ്കൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങിൽ ശാഖാ ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് കെ. പ്രഭാകരൻ അറിയിച്ചു.