മെഴുവേലി : മെഴുവേലി സ്വദേശിയെ കോഴിക്കോട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തശേരി കുടിലിൽ ബാബുരാജൻ ഒ.ആർ നെയാണ് കോഴിക്കോട് താമസ സ്ഥലത്ത് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് . കേളന്നൂർ ഹയർസെക്കൻഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റാണ്. വളരെക്കാലം മെഴുവേലി പദ്മനാഭോദയം സ്‌കൂളിലെ ജോലിക്കാരനായിരുന്നു. സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് തറയിൽ വീണ നിലയിൽ മൃതദേഹം കണ്ടത്. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച. ഭാര്യ : ഷൈലജ. മക്കൾ : അർജുൻ (ദുബായ്) , അഭിജിത്.