കോന്നി: സർവീസ് പെൻഷൻകാരുടെ ശമ്പള പരിഷ്കരണ കുടിശിക നൽകുന്നത് നീട്ടിവെക്കുകയും, ക്ഷേമാശ്വാസ കുടിശികയും മെഡിസെപ്പ് പദ്ധതിയിൽ ഒ പി ആനുകൂല്യം നൽകാതിരിക്കയും ചെയ്യുന്നുവെന്നാരോപിച്ചു കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോന്നി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി സബ്ട്രഷറിയുടെ മുമ്പിൽ ധർണ നടത്തി. യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സി.ജെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എസ്.വിനോദ് കുമാർ, ജില്ലാ ട്രഷറർ വിൽസൺ തുണ്ടിയത്ത്, ലീലാ രാജൻ,എം.എ.രാജൻ, ആർ .കൈലാസ്, രാജൻ പടിയറ, മാത്യു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.