ശബരിമല: ശബരിമലയിൽ നെയ്യഭിഷേകം നടത്താനുള്ള അവസരം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. നെയ്യഭിഷേകം അയ്യപ്പന്റെ ഒഴിവാക്കാനാവാത്ത അനുഷ്ഠാനമാണ്. പതിനായിരക്കണക്കിന് ഭക്തൻമാർ എത്തുന്ന ശബരിമലയിൽ നെയ്യഭിഷേകത്തിന് എന്ത് തടസമാണുള്ളത്? സന്നിധാനത്ത് വിരിവയ്ക്കാൻ പോലും സമ്മതിക്കുന്നില്ല. ഭക്തർക്ക് പമ്പാ സ്നാനവും ബലിതർപ്പണവും നടത്താനുള്ള സൗകര്യമൊരുക്കണം. സന്നിധാനത്തേക്ക് വരുന്ന വഴികളിലൊന്നും ശുചിമുറികളില്ല. വിശ്വാസിയായ ഒരാളാണ് ദേവസ്വം മന്ത്രിയായി വരേണ്ടത്. സർക്കാർ വീഴ്ചകൾ ഉടൻ പരിഹരിക്കണം. വാർത്താസമ്മേളനത്തിൽ ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി അരുൺ പ്രകാശ്, ജില്ലാ സെക്രട്ടറി ഷൈൻ.ജി.കുറുപ്പ്, അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു പണിക്കർ എന്നിവർ പങ്കെടുത്തു.