റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിൽ നിന്നും അറുപതു വയസിൽ താഴെ പ്രായമുള്ള വിധവ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്നവർ വിവാഹമോ, പുനർവിവാഹമോ ചെയ്തിട്ടില്ലെന്നുള്ള ഗസറ്റഡ് ഓഫീസറുടേയോ വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രം ഈ മാസം 31ന് മുമ്പായി പഞ്ചായത്തിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.