പത്തനംതിട്ട : ബംഗളൂരുവിൽ മാരുതി നഗറിൽ വച്ച് വാഹന അപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിയായ എം.ബി.എ. ബിരുദധാരി റെൻവിൻ കെ. രാജുവിന് (25) നഷ്ടപരിഹാരമായി 51 ലക്ഷം. പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ് സ് ക്ലെയിംസ് ട്രൈബ്യൂണൽ എസ്. രാധാകൃഷ്ണനാണ് ഉത്തരവിട്ടത്.

2016 ഒക്ടോബർ 15ന് റെൻവിൻ ഓടിച്ച മോട്ടോർ സൈക്കിളിൽ എതിർദിശയിൽ നിന്നെത്തിയ കാറിടിച്ച് റെൻവിനും ഒപ്പമുണ്ടായിരുന്ന കെ. രാജു, ജുബിൻ ജോസഫ് എന്നിവർക്കും പരിക്കേറ്റിരുന്നു. റെൻവിൻ കെ. രാജുവിന്റെ വലതുകാലിന് ഒടിവും മാംസപേശികൾക്ക് ചതവും ഉണ്ടായി.

നഷ്ടപരിഹാരമായി 33.18 ലക്ഷവും 9 ശതമാനം പലിശയും കോടതി ചെലവും എതിർ കക്ഷിയായ ചോളമണ്ഡലം എം.എസ്. ഇൻഷ്വറൻസ് കമ്പനി 30 ദിവസത്തിനകം കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവ്. അഭിഭാഷകരായ പീലിപ്പോസ് തോമസ്, റ്റി.എം. വേണുഗോപാൽ (മുളക്കുഴ), സിന്ധു ടി. വാസു എന്നിവർ മുഖേനയാണ് റെൻവിൻ കെ. രാജുവും ജുബിൻ ജോസഫും ഹർജി നൽകിയത്.

ഒപ്പം യാത്ര ചെയ്ത ജുബിൻ ജോസഫിന് 14.58 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണൽ വി.ജി.ശ്രീദേവി ഉത്തരവിട്ടിട്ടുണ്ട്.