
പത്തനംതിട്ട : സ്‌കൂൾ വിദ്യാർത്ഥികളെ നടുറോഡിൽ തടഞ്ഞുനിറുത്തിയുള്ള പോപ്പുലർ ഫ്രണ്ടുകാരുടെ അതിക്രമം മത സൗഹാർദ്ദം തകർക്കാനുള്ള ഗൂഢശ്രമമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു. കോട്ടാങ്ങലിൽ സെന്റ്. ജോർജ്ജ് സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് തടഞ്ഞുനിറുത്തി ബലംപ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിച്ചത്. കുട്ടികളിൽ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പോപ്പുലർ ഫ്രണ്ടുകാർ ബലം പ്രയോഗിച്ച് സ്റ്റിക്കർ പതിപ്പിക്കുയായിരുന്നു. ജില്ലയിൽ ക്രമസമാധാനം താറുമാറാണ്. തീവ്രവാദ ശക്തികൾ പിടിമുറുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാൻ തയാറാവണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.