പ​ന്ത​ളം : പ​ന്ത​ളം ന​ഗ​ര​സ​ഭ​യു​ടെ അ​തിർ​ത്തി​യിൽ വെൺ​മ​ണി പ​ഞ്ചാ​യ​ത്തി​ലെ പു​ന്ത​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഐ​രാ​ണി​ക്കു​ടിക്കടവിൽ കടത്തുവള്ളം വേണമെന്ന് കോൺഗ്രസ്. ക​ട​വി​ലെ പിഡ​ബ്ലുഡി. ക​ട​ത്തു ക​ട​വിൽ സ്ഥി​ര​മാ​യി ഏർ​പ്പെ​ടു​ത്തി​യി​രു​ന്ന വ​ള്ള​ക്ക​ട​ത്ത് 2018ൽ​പ്ര​ള​യ​ത്തി​നു ശേ​ഷം സ​ന്ന​ദ്ധ സം​ഘ​ട​ന നൽ​കി​യ വ​ള്ള​ത്തി​ലാ​ണ് ക​ട​ത്തു ന​ട​ത്തി​യി​രു​ന്ന​ത്. മൂ​ന്ന് എം.എൽ.എമാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജ​ന​പ്ര​തി​നി​ധി​ക​ളും ചേർ​ന്ന് വി​പു​ല​മാ​യ ച​ട​ങ്ങി​ലാ​ണ് വ​ള്ളം നൽ​കി​യ​തെ​ങ്കി​ലും വ​ള്ള​ത്തി​ന്റെ ആ​യു​സ് അ​ധി​കം നീ​ണ്ടി​ല്ല. അ​ച്ചൻ​കോ​വി​ലാ​റ്റിൽ ഐ​രാ​ണി​ക്കു​ടി 'വ​യ​റ​പ്പു​ഴ തു​ട​ങ്ങി​യ ക​ട​വു​ക​ളിൽ മേ​യ് മാ​സം മു​തൽ എട്ട് മാ​സ​ത്തേ​ക്കാ​ണ് ക​ട​ത്ത് അ​നു​വ​ദി​ക്കാ​റു​ള്ള​ത്. എ​ന്നാൽ 12 മാ​സ​വും ക​ട​ത്തിനാവശ്യ​മാ​യ​തി​നാൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം തു​ടർ​ന്നു​ള്ള നാ​ലു മാ​സ​ത്തേ​ക്കു കൂടി​ക​ട​ത്ത് നീ​ട്ടി പിഡ​ബ്ലുഡി ​നൽ​കാ​റു​ണ്ടെ​ങ്കി​ലും വ​ള്ളം ക​ട​ത്തു​ന്ന താൽ​ക്കാ​ലി​ക ജീ​വ​ന​ക്കാർ​ക്കു​ള്ള വേ​ത​നം കി​ട്ടാൻ അ​വർ 12 മാ​സ​ത്തോ​ളം കാ​ത്തി​രി​ക്ക​ണം. വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ന്ന വ​ള്ള​ങ്ങ​ളു​ടെ വാ​ട​ക കൊ​ടു​ക്കാ​നോ മ​റ്റു തൊ​ഴി​ലു​ക​ളൊ​ന്നു​മി​ല്ലാ​തെ രാ​വി​ലെ 6 മു​തൽ വൈ​കി​ട്ട് 6 വ​രെ വ​ള്ളം ക​ട​ത്തു​ന്ന ഇ​വർ​ക്ക് നി​ത്യ​വൃ​ത്തി​ക്കോ മ​റ്റ് യാ​തൊ​രു മാർ​ഗവു​മി​ല്ല​. വർ​ഷ​ങ്ങ​ളാ​യി താൽ​ക്കാ​ലി​ക ജോ​ലി നോ​ക്കു​ന്ന ഇ​വ​രെ സ്ഥി​ര​പ്പെ​ടു​ത്താനാ​വ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യ​ഥാ​സ​മ​യ​ങ്ങ​ളിൽ ത​ന്നെ വേ​ത​നം ല​ഭ്യ​മാ​ക്കാ​നും അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോൺ​ഗ്ര​സ് കൗൺ​സി​ലർ​മാ​രാ​യ കെ.ആർ.വി​ജ​യ​കു​മാർ. പ​ന്ത​ളം മ​ഹേ​ഷ് ,സു​നി​താ വേ​ണു, ര​ത്‌​ന​മ​ണി സു​രേ​ന്ദ്രൻ എ​ന്നി​വർ ആ​വ​ശ്യ​പ്പെ​ട്ടു.