പന്തളം : ലൈബ്രറി കൗൺസിൽ കുളനട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ ഉപരിപഠന ഗൈഡൻസ് ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ രാജൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ കുളനട പഞ്ചായത്ത് സമിതി കൺവീനർ പി. ജി. ഭരതരാജൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള പത്തനംതിട്ട ജില്ല പ്രോഗ്രാം ഓഫീസർ ഡോ. ലജു പി. തോമസ് ക്ളാസെടുത്തു. ലൈബ്രറി പ്രസിഡന്റ് എ. പൊടിയൻ, സെക്രട്ടറി വി. റ്റി. എസ്. നമ്പൂതിരി, പി. കെ. മാത്യു, അഡ്വ. ബാബു സാമുവൽ, എ. കെ. രാജപ്പൻ ആചാരി തുടങ്ങിയവർ സംസാരിച്ചു.