temple
തിരുവല്ല ശ്രീവല്ലഭേശ്വര മതപാഠശാലയുടെ ഉദ്ഘാടനം ക്ഷേത്രംതന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശ്രീവല്ലഭേശ്വര മതപാഠശാല തന്ത്രിമുഖ്യൻ അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. വൈഷ്ണവതീർത്ഥക്കുളത്തോടു ചേർന്നുള്ള ജലവന്തി മാളികയിൽ ശതാബ്ദങ്ങളായി മതപാഠശാല നടന്നിരുന്നതായും തിരുവല്ലാശാലയെന്ന പേരിൽ ഇവിടെ പ്രാചീന സർവകലാശാല ഉണ്ടായിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ ഹരിഹരൻ അദ്ധ്യക്ഷനായിരുന്നു. ദേവസ്വം ബോർഡിന്റെ മതപാഠശാലയുടെ പാഠ്യക്രമത്തെപ്പറ്റി തിരുവല്ലാ ഗ്രൂപ്പ് കൺവീനർ പ്രമോദ് വിശദീകരിച്ചു. തിരുവല്ല അസി.കമ്മീഷണർ കെ.ആർ ശ്രീലത മുഖ്യപ്രഭാഷണം നടത്തി. സബ് ഗ്രൂപ്പ് ഓഫീസർ അനിൽ കുമാർ, ശ്രീവല്ലഭ ക്ഷേത്രം അഡ് ഹോക് കമ്മിറ്റി കൺവീനർ ആർ പി ശ്രീകുമാർ ശ്രീ പദ്മം, ജോ. കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള, മതപാഠശാലാദ്ധ്യാപകൻ മോഹനകുമാർ എന്നിവർ സംസാരിച്ചു. ഭാഗവതാചാര്യൻ മുരളീധരൻ നായർ, അന്നദാന സമിതി ഭാരവാഹികളായ രാജമ്മ രാഘവൻ നായർ, രാജൻ പി.പിള്ള, ആർ.സുകുമാരൻ, എ.സത്യനാരായണൻ, ആർ.പ്രദീപ് കുമാർ, എ.കെ സദാനന്ദൻ, ക്ഷേത്ര ജീവനക്കാരായ എസ്.ശാന്ത്, ആർ.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.