തിരുവല്ല : ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ അടിയന്തര ഇടപെടലുകൾ സ്വീകരിക്കണമെന്ന് പ്രവാസി കേരള കോൺഗ്രസ്‌ (എം) നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അനാവശ്യ തടസങ്ങൾ ഉണ്ടാക്കി പദ്ധതിക്ക് തുരങ്കംവയ്ക്കാൻ പ്രത്യേക ലോബികൾ ശ്രമിക്കുകയാണെന്നും യോഗം ആരോപിച്ചു. വിമാനടിക്കറ്റ് വില അന്യായമായി വർദ്ധിപ്പിച്ച് പ്രവാസികളെ കമ്പനികൾ കൊള്ളയടിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസി കേരള കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സജി അലക്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ, പ്രവാസി ജില്ലാ പ്രസിഡന്റ് തോമസ് മോഡി, ജോയ് ആറ്റുമാലി, നരേന്ദ്രനാഥ്,രാജീവ്‌ വഞ്ചിപാലം, മോഹൻനായർ, ചെറിയാൻ വർഗീസ്,റോയ് കണ്ണോത്,വർഗീസ് വർഗീസ്, എം.പി. ശശി, ലാലുരാജ് എന്നിവർ പ്രസംഗിച്ചു.+