
മല്ലപ്പള്ളി : കോട്ടയം റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഫെഡറൽ ബാങ്ക് എ.ടി.എമ്മിൽ പണം നിറയ്ക്കാനായി റാന്നിയിൽ നിന്നുവന്ന ചെസ്റ്റ് ബോക്സ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന നെടുംകുന്നം സ്വദേശി യായ ഗൺമാൻ സുരേഷാണ് മരിച്ചത്.താലൂക്ക് ആശുപത്രിക്ക് സമീപം അണിമപ്പടിയിലായിരുന്നു അപകടം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രക്ഷപ്പെടുത്താനായില്ല.