തിരുവല്ല: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വരുന്നതോടെ ജനകീയ അടിത്തറ ശക്തമാകുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീർ പറഞ്ഞു. കോൺഗ്രസ് കടപ്ര മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ജന്മദിനഘോഷം നടക്കുന്ന ഡിസംബർ 28ന് എല്ലാ യൂണിറ്റ് കമ്മിറ്റികളും നിലവിൽ വരും. കടപ്ര മണ്ഡലം പ്രസിഡന്റ് പി. തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.ഷൈലാജ്, കെ.പി.സി.സി. നിർവാഹ സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി.
വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.സതീഷ് ചാത്തങ്കേരി, ജേക്കബ് പി.ചെറിയാൻ, സി.യു.സി. ജില്ലാ കോർഡിനേറ്റർ ജസി വർഗീസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, റെജി വർഗീസ് തർക്കോലിൽ, റെജി ഏബ്രഹാം തൈക്കടവിൽ, ജോസ് വി.ചെറി, ജെസി മോഹൻ, കെ.പീതാംബരദാസ്, മേഴ്‌സി ഏബ്രഹാം, ജിവിൻ പുളിമ്പള്ളിൽ, മിനി ജോസ് എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ ചുമതല ഏറ്റെടുത്ത കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീറിന് സ്വീകരണം നൽകി.