ചെങ്ങന്നൂർ : അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ തീർത്ഥാടന കാലത്തെ സേവനപ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് മന്ത്രി സജി ചെറിയാനും തിരുവിതാംകുർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപനും അഭിപ്രായപെട്ടു. അയ്യപ്പ സേവാസംഘത്തിന്റെ ചെങ്ങന്നൂരിലെ ക്യാമ്പ് ഇരുവരും സന്ദർശിച്ചു. ക്യാമ്പ് കോഓർഡിനേറ്റർ ഡി.വിജയകുമാർ ക്യാമ്പ് ഓഫീസർ സി.എൻ.രാഘവൻ, ഷാജി വേഴപ്പറമ്പിൽ, സോമൻ പ്ലാപ്പള്ളിൽ, അംബി തിട്ടമേൽ, മുരുകൻ അങ്ങാടിക്കൽ എന്നിവർ പങ്കെടുത്തു.