ചെങ്ങന്നൂർ : കേരള കോൺഗ്രസ് (ജോസഫ്) ചെങ്ങന്നൂർ നിയോജകമണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സാബു തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. അഞ്ചു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും നെല്ലിന്റെ താങ്ങുവില 35 രൂപയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ കണ്ണാട്ട്, ജൂണി കുതിരവട്ടം, ജിജി ഏബ്രഹാം കറുകേലിൽ, ചാക്കോ കയ്യത്ര, ലിജാ ഹരീന്ദ്രൻ, ടി. കുമാരി, ശരത് ചന്ദ്രൻ, അർച്ചന കെ.ഗോപി എന്നിവർ പ്രസംഗിച്ചു.