റാന്നി: സാംബവ മഹാസഭ 89ാം -ാം റാന്നി ശാഖയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ. ബി. ആർ അംബേദ്കറുടെ 65ാം ചരമദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പെരുമ്പുഴയിൽ നടന്ന അനുസ്മരണ സമ്മേളനം റാന്നി പഞ്ചായത്തംഗം സന്ധ്യാദേവി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.പി രാജു അദ്ധ്യക്ഷത വഹിച്ചു. സാംബവ മഹാസഭ മുൻ സംസ്ഥാന എക്‌സിക്യൂട്ടീവംഗം തെക്കേപ്പുറം വാസുദേവൻ മുഖ്യ പ്രഭാക്ഷണം നടത്തി.വിവിധ സംഘടനാ നെതാക്കളായ രവി കുന്നയ്ക്കാട്ട്, ആർ.എ ഭാസ്‌ക്കരൻ, ശശി ചെറുകുളഞ്ഞി,നാരായണൻ വിളുമ്പുംശേരിൽ, കെ.ജി രാജൻ പിള്ള, സോമൻ മോതിരവയൽ, ലതാ സുരേഷ് എന്നിവർ പ്രസംഗിച്ചു.