പത്തനംതിട്ട : ചുങ്കപ്പാറ സെന്റ് ജോർജ് സ്‌കൂൾ വിദ്യാർത്ഥികളെ ഞാൻ ബാബറി എന്നബാഡ്ജ് ധരിപ്പിച്ച പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റുചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കുട്ടികളെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തിയാണ് ബാഡ്ജ് ധരിപ്പിച്ചത്. ഇതിൽ ശബരിമലയ്ക്ക് പോകാൻ വ്രതം നോക്കിയിരുന്ന കുട്ടികൾ പോലുമുണ്ട്.
നാട്ടിൽ മതസ്പർദ്ധ വളർത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്..

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ. ഹരിദാസ് , ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് സതീഷ് കുമാർ, കെ. ശശിധരൻ എന്നിവർ പങ്കെടുത്തു .