തിരുവല്ല: പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ മുന്നോടിയായി പെരിങ്ങര പഞ്ചായത്തും ജില്ലാ കൃഷി വിജ്ഞാനകേന്ദ്രവും നബാർഡും കൃഷിഭവനും മൃഗസംരക്ഷണ വകുപ്പും സംയുക്താഭിമുഖ്യത്തിൽ ഏകദിന ശിൽപ്പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അനു സി.കെ, മെമ്പർമാരായ ശാന്തമ്മ ആർ.നായർ, റിക്കു മോനി വർഗീസ്, എം.സി. ഷൈജു, ഷീന മാത്യു, അശ്വതി, സനിൽകുമാരി, ചന്ദ്രു എസ്.കുമാർ, വിവിധ മേഖലകളിലുള്ള ദീപക് മാമ്മൻ, സി.കെ പൊന്നപ്പൻ, സാം ഈപ്പൻ എന്നിവർ പ്രസംഗിച്ചു. കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി.പി റോബർട്ട്, നബാർഡ് ഡി.ഡി.എം റെജി വർഗീസ്, കൃഷിവകുപ്പ് അസി.ഡയറക്ടർ റെജി, വിനോദ് മാത്യു, വെറ്ററിനറി ഡോ. റൂൺ മറിയം എന്നിവർ ക്ലാസെടുത്തു.