പത്തനംതിട്ട: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് 10, 11, 12 തീയതികളിൽ ചരൽക്കുന്നിൽ നടക്കും.
ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. റവ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ , അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് എസ്. രാധാകൃഷ്ണൻ,
മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ്, ഡോ.സി. എസ്. നന്ദിനി, ഡോ. എസ് . മനോജ് മംഗലത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ടി . സുനിൽ കുമാർ തുടങ്ങിയവർ സംസാരിക്കും . തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറ് പ്രതിനിധികൾ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് ടി. അനിൽകുമാർ , സംസ്ഥാന അസി. സെക്രട്ടറി പി.കെ.ബിജു മോൻ, ജയമോൾ മാത്യു, ബിജി ജോസഫ് എന്നിവർ പങ്കെടുത്തു .