പത്തനംതിട്ട: സംസ്ഥാനത്തെ റീട്ടെയിൽ റേഷൻ വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ശാശ്വതമായി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള റീട്ടെയിൽ റേഷൻ വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകി.