കോഴഞ്ചേരി : എസ്. എൻ. ഡി. പി യോഗം കോഴഞ്ചേരി യൂണിയനിലെ കാഞ്ഞിറ്റുകര 3704-ാം നമ്പർ ശാഖയിലെ യൂത്ത്മൂവ്‌മെന്റിന്റെയും തിരുവല്ല ഐ മൈക്രോ സർജറി ലേസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിറ്റുകര ശാഖായോഗം ഹാളിൽ നടന്ന സൗജന്യ നേത്ര രോഗ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നിർവഹിച്ചു.
യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് കുമാരി നീതു മോഹന്റെ അദ്ധ്യക്ഷതയിൽ അയിരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ശ്രീകല ഹരികുമാർ, പ്രദീപ് അയിരൂർ, കാഞ്ഞിറ്റുകര ഗ്രാമസേവാസമിതി പ്രസിഡന്റ് എം. അയ്യപ്പൻകുട്ടി, യൂത്ത്മുവ്‌മെന്റ് ജില്ലാ ജോ.സെക്രട്ടറി സോജൻ സോമൻ, ശാഖായോഗം പ്രസിഡന്റ് രാജൻ മുണ്ടോലിൽ, ധർമ്മജൻ കായിത്ര , ശാഖാ യോഗം സെക്രട്ടറി ദീപ സുഭാഷ്, സൈബർ സേനാ യൂണിയൻ കമ്മിറ്റി മെമ്പർ സി. ഹരികുമാർ എന്നിവർ സംസാരിച്ചു.