പത്തനംതിട്ട: എസ്. എൻ. ഡി. പി യോഗം റാന്നി യൂണിയന്റെ ആഭിമുഖ്യത്തിൽ 20-ാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് 11, 12 തീയതികളിൽ എസ്. എൻ. ഡി. പി. യോഗം റാന്നി യൂണിയൻ ഹാളിൽ നടക്കും. 11ന് രാവിലെ 9.45ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ റാന്നി യൂണിയൻ ചെയർമാനും കൺവീനർ ഇൻ ചാർജുമായ പി. ആർ. അജയകുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പ്രമോദ് നാരായൺ എം. എൽ. എൽ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ വി. ജി. കിഷോർ, പി. എൻ. ചന്ദ്രപ്രസാദ്, പി. എൻ. വിജയൻ, സി. ഡി. മോഹനൻ, പി. കെ. ലളിതമ്മ, പ്രദീപ് കിഴക്കേവിള എന്നിവർ സംസാരിക്കും. രാജേഷ് പൊന്മല, ഡോ. ശരത് ചന്ദ്രൻ, ഷൈലജ രവീന്ദ്രൻ, ഡോ. ടി.സുരേഷ് കുമാർ, കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിക്കും. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.