തിരുവല്ല: നഗരസഭാ പരിധിയിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ രണ്ട് ഡോസുകൾ ഇനിയും സ്വീകരിക്കാത്തവർക്ക് തിരുവല്ല താലൂക്ക് ആശുപത്രി, കുറ്റപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, കാവുംഭാഗം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വാക്സിനേഷൻ സ്വീകരിക്കുന്നതിനുള്ള സംവിധാനം നഗരസഭ ഏർപ്പെടുത്തി. ബുധൻ, ഞായർ ഒഴികെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഈ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്സിനേഷൻ ലഭ്യമാണ്. നഗരസഭാ പരിധിയിൽ 100 ശതമാനം വാക്സിനേഷൻ ലക്ഷ്യം കൈവരിക്കുന്നതിനും കൊവിഡ് രോഗബാധിത തീവ്രത കുറയ്ക്കുന്നതിനുമായി നടത്തുന്ന പരിശ്രമത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും വാക്സിനേഷൻ യജ്‌ഞം വിജയിപ്പിക്കണമെന്നും നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ അഭ്യർത്ഥിച്ചു.