 
ചിറ്റാർ : എസ്.എഫ്.ഐ നേതാവായിരുന്ന വയ്യാറ്റുപുഴ അനിലിന്റെ 38–ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം സി.പി.എം ചിറ്റാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. കിസാൻ സഭ ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ: ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ രജി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. ഹരിദാസ്, എം.എസ്. രാജേന്ദ്രൻ, കെ.ജി. മുരളീധരൻ, മോഹൻ പൊന്നുപിള്ള, ടി കെ സജി, ടി. എ. സുദേവൻ, ആർ .സജികുമാർ, പി .കെ .കമലാസനൻ, രാഹുൽ രാജ്, രവികല എബി, മിനി അശോകൻ, ഷിജി മോഹനൻ, നബീസത്ത് ബീവി, റഹിയാനത്ത് ബീവി, അമ്പിളി ഷാജി, സോജി വി. എസ്, ബിന്ദു സാം, എന്നിവർ സംസാരിച്ചു.
എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി. ടി .അഞ്ജു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമൽ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ശരത് ശശിധരൻ, ജെയ്‌സൺ ജോസഫ് സാജൻ, വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു.