ചിറ്റാർ: സി.പി. എം പെരുനാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കെ. എസ് .കെ .ടി .യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണകൂട ഭീകരതയും ഇന്ത്യൻ മതനിരപേക്ഷതയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. പത്തനംതിട്ട നഗരസഭാചെയർമാൻ അഡ്വ: സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് എസ്. ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷർ എം. എസ്. രാജേന്ദ്രൻ,എസ് .ഹരിദാസ്, : റോബിൻ കെ. തോമസ്,രാധാ പ്രസന്നൻ, പി .ആർ. തങ്കപ്പൻ, രജി തോപ്പിൽ,മോഹൻ പൊന്നുപിള്ള, ബിജു പടനിലം, ടി എ സുദേവൻ, രവികല എബി, ഷിജി മോഹനൻ, നബീസത്ത് ബീവി, അമ്പിളി ഷാജി, പി കെ റോയി എന്നിവർ സംസാരിച്ചു.