08-snehadaravu
ചേരിക്കൽ പിപ്പിൾസ് ലൈബ്രറിയുടെ സ്‌നേഹാദരവ് 2021 സെപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകുന്നു

പന്തളം:ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെ സ്‌നേഹാദരവ് 2021 പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് പ്രിയരാജ് ഭരതൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡു നേടിയ ബാലനടൻ നിരഞ്ജനെ ആദരിച്ചു. നഗരസഭാംഗം എസ്.അരുൺ , നഗരസഭാംഗം റ്റി.കെ സതി , പി കെ സുഭാഷ് , നിബിൻ രവീന്ദ്രൻ , എം .എസ് ശിവരാമൻ , റ്റി. കെ അജി, പി.വി അരവിന്ദാക്ഷൻ, കെ. കെ. ബിജു എന്നിവർ പ്രസംഗിച്ചു. കാവ്യസന്ധ്യയിൽ ബി.അജിതകുമാർ . പന്തളം പ്രഭ , സദാനന്ദീ രാജപ്പൻ , അഭിലാഷ് പനിക്കുഴത്തിൽ എന്നിവർ കവിതകൾ ആലപിച്ചു .