ചെങ്ങന്നൂർ: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം തളളുന്നവരെ പിടികൂടുന്നതിനായി രാത്രികാല സ്‌ക്വാഡിനെ വിന്യസിച്ചു. കഴിഞ്ഞ ദിവസം ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യം തളളിയ പച്ചക്കറി ഉടമയിൽ നിന്ന്
പിഴ ഈടാക്കി. വിവിധ സ്ഥലങ്ങളിൽ മാലിന്യം തളളിയവരെ ഹെൽത്ത് സ്‌ക്വാഡ് പിടികൂടി. പിഴയിനത്തിൽ 20,000 രൂപ ലഭിച്ചു. പൊതുനിരത്തിലും ജലസ്രോതസിലും മാലിന്യം തളളുന്നത് കണ്ടെത്തിയാൽ തടവുശിക്ഷ അടക്കമുളള
നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നഗരസഭയെ അറിയിക്കാം. നഗരവാസികളും ഹെൽത്ത് സ്‌ക്വാഡിനൊപ്പം പ്രവർത്തനവുമായി സഹകരിക്കുന്നുണ്ട്. മിക്ക കേന്ദ്രങ്ങളിലും രഹസ്യ കാമറകളും സ്ഥാപിച്ചു. പൊതുജനങ്ങൾ നഗരസഭാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും
ബയോ കംപോസ്റ്റർ ബിന്നിൽ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുകയും ചെയ്യണമെന്നും സെക്രട്ടറി അറിയിച്ചു.