
പത്തനംതിട്ട : സായുധസേനാ പതാകദിന നിധി സമാഹരണം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് വി.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എക്‌സ് സർവീസ് മാൻ കോ - ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ജി.പി.നായർ, പൂർവ സൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എസ്.വിജയൻ ഉണ്ണിത്താൻ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് ജില്ലാ പ്രസിഡന്റ് ടി.സി.മാത്യു, നാഷണൽ എക്‌സ് സർവീസ്മാൻ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ.ജി.രവീന്ദ്രൻ നായർ, ജില്ലാ സൈനികക്ഷേമ ഓഫീസ് വെൽഫെയർ ഓർഗനൈസർ ജി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.